ചൈന – -റഷ്യ സംയുക്ത 
നാവികാഭ്യാസം തുടങ്ങി



ബീജിങ്‌ തെക്കൻ ചൈനയിലെ സൈനിക തുറമുഖത്തിൽ റഷ്യയും ചൈനയും സംയുക്ത നാവികാഭ്യസം ഞായറാഴ്‌ച ആരംഭിച്ചു. പസഫിക്‌ സമുദ്രത്തിന്റെ  വടക്ക്‌, പടിഞ്ഞാറ്‌ ഭാഗങ്ങളിൽ റഷ്യയുമായി ചേർന്ന്‌ പെട്രോളിങ്‌ നടത്തിയതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽവേധ അഭ്യാസം, സമുദ്ര യുദ്ധം, വ്യോമപ്രതിരോധം എന്നിവയുൾപ്പെടുന്ന സൈനികാഭ്യാസം ജൂലൈ പകുതിവരെ നീളും. വാഷിങ്‌ടണിൽ ചേർന്ന നാറ്റോ ഉച്ചകോടിയിൽ 32 രാജ്യങ്ങൾ ഒപ്പിട്ട സമാപന പ്രഖ്യാപനത്തിൽ റഷ്യയുടെ സുപ്രധാന സഖ്യകക്ഷിയായ ചൈനയെ ഉക്രയ്‌ൻ യുദ്ധത്തെ പിന്താങ്ങുന്ന രാജ്യമെന്നു പരാമർശിച്ചിരുന്നു.   Read on deshabhimani.com

Related News