കോംഗോയിൽ മങ്കിപോക്സ്‌ 
പടരുന്നു ; അടിയന്തര 
യോഗം വിളിച്ച്‌ 
ലോകാരോഗ്യ സംഘടന



കിൻഷാസ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയിൽ മങ്കിപോക്സ്‌ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ, അടിയന്തര യോഗം വിളിച്ച്‌ ലോകാരോഗ്യ സംഘടന. കഴിഞ്ഞ സെപ്തംബർ മുതൽ രാജ്യത്ത്‌ രോഗം അതിവേഗം പടരുകയാണ്‌. ഇതിനോടകം 27,000 പേർക്ക്‌ സ്ഥിരീകരിച്ചു. 1100 പേർ മരിച്ചു. മേഖലയിലെ ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നീ രാജ്യങ്ങളിലേക്കുംകൂടി രോഗം വ്യാപിച്ച സാഹചര്യത്തിലാണ്‌ അടിയന്തര യോഗം വിളിച്ചതെന്ന്‌ ഡബ്ല്യുഎച്ച്‌ഒ ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം  ഗബ്രിയേസിസ്‌ പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമാണോയെന്ന്‌ യോഗം വിലയിരുത്തും. ആവശ്യമായ മുന്നറിയിപ്പുകൾ നൽകും. ആഫ്രിക്കയിൽ പത്ത്‌ രാജ്യങ്ങളിൽ ഈ വർഷം മങ്കിപോക്സ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News