വികസിത രാജ്യങ്ങൾ കൂടുതൽ ഫണ്ട് നീക്കിവയ്‌ക്കണം ; കാലാവസ്ഥാ വ്യതിയാന ഉച്ചകോടി
ബാകു കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങളെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങൾ കൂടുതൽ ഫണ്ട് നീക്കിവയ്‌ക്കണമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ. അസർബൈജാനിലെ ബാകുവിൽ നടക്കുന്ന സിഒപി–-29 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലാണ് വികസ്വര രാജ്യങ്ങൾ നയം വ്യക്തമാക്കിയത്. ഇന്ത്യക്കുപുറമെ ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് വികസിത രാജ്യങ്ങൾ തങ്ങളുടെ പങ്കാളിത്തവും വിഹിതവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. വായ്‌പാരൂപത്തിൽ ലഭിക്കുന്ന ധനസഹായം വികസ്വര രാജ്യങ്ങൾക്ക് അധിക ബാധ്യത തീർക്കുകയാണെന്നും അഭിപ്രായമുയർന്നു. കാലാസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾക്ക് ഏറ്റുവം കൂടുതൽ ഇരയാകുന്നത് വികസ്വര രാജ്യങ്ങളാണ്. ഇത്തരം രാജ്യങ്ങൾക്ക് കാര്യമായ പിന്തുണ വേണമെന്നും ആവശ്യമുയർന്നു. Read on deshabhimani.com