സൗദിയിൽ 1931 പേര്‍ക്കു കൂടി കോവിഡ്; ആലപ്പുഴ സ്വദേശി മരിച്ചു
ദമ്മാം> കോവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ വട്ടയാല്‍ സ്വദേശി ജോണിയാണ് (52) ദമ്മാം മെഡിക്കല്‍ കോംപളകസില്‍ വെച്ച് മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 27 വര്‍ഷമായി ദമ്മാം സ്‌റാകോ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഫോട്ടോ കോപ്പി ഓഫീസിന്റെ ചുമതലയുള്ള ജീവനക്കാരനായിരുന്നു. കഴിഞ്ഞ നാല് വര്‍ഷക്കാലമായി കിംഗ് ഫഹദ് പെട്രോളിയം ആന്‍െ മിനറല്‍ യൂണിവേഴ്‌സിറ്റിയില്‍ ശുചീകരണ മെയിന്റെന്‍സ് വിഭാഗത്തില്‍ ഫോര്‍മാനായി സേവനമനുഷ്ടിക്കുകയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ഏപ്രിലിൽ നാട്ടില്‍ പോവാന്‍ ശ്രമിക്കുന്നതിനിടെ ലോക്‌ഡൗൺ വന്നപ്പോൾ യാത്ര നീട്ടിവെച്ചതായിരുന്നു. അതിനിടെ സൗദിയില്‍ പുതുതായി 1931 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 76726 ആയി . പുതുതായി 2782 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ കോവിഡ് 19 വിമുക്തരായവരുടെ എണ്ണം 48450 ആയി കോവിഡ് 19 ബാധിച്ച് 12 പേര്‍ കൂടി രാജ്യത്ത് മരണപ്പെട്ടതോടെ മരണം സംഭവിച്ചവരുടെ എണ്ണം 411 ആയി. 27865 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത് . ഇവരില്‍ 397 പേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിതർ : റിയാദ് 789. ജിദ്ദ 327, ഹുഫൂഫ് 166, ദമ്മാം 143, മക്ക 120, ബുറൈദ 97, ജുബൈല്‍ 37, ഖതീഫ് 31, കോബാര്‍ 26, തബൂക് 17, തായിഫ് 13 മദീന 12, ബീഷ് 10 , ദഹ്‌റാന്‍ 10, അല്‍സഹന്‍ 9, ഖര്ജ് 9, മന്‍ഫുദല്‍ ഹദീസ 7, അല്‍ജഫര്‍ 6, ഉനൈസ 5, ഖല്‍വ 5, അല്‍നമാസ് 3, മഹായീല്‍ അസീര്‍ 3, സ്വഫ് വാ 3, നജ്‌റാന്‍ 3, ഷര്‍ വ 3, അല്‍ഹുദാ 3, അല്‍മജ് മഅ 3, അല്‍സുലൈല്‍ 3, റമാഹ് 3, സകാക 2, അബ് ഹാ 2, ബിന്‍സമീര്‍ 2, സബ്ത അല്‍ഉലായ 2, വാദി ദവാസിര്‍ 2, അംലജ് 2, മറ്റു സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് റിപ്പോര്‍ട്ട് ചെയ്തത്. Read on deshabhimani.com