പുതിയ കോവിഡ് വകഭേദം യുഎസിലും പടരുന്നു
ലണ്ടൻ ഒമിക്രോൺ വകഭേദത്തെക്കാൾ മാരകമായ കോവിഡ് എക്സ്‌ഇസി വകഭേദം യൂറോപ്പിലും യുഎസിലും പടരുന്നതായ് റിപ്പോർട്ട്. അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളിൽ എക്സ്‌ഇസി വകഭേദം കണ്ടെത്തി. ജൂണിൽ ജർമനിയിൽ റിപ്പോർട്ട് ചെയ്ത എക്സ്‌ഇസി ബാധ ഇതുവരെ 27 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചൈന, പോളണ്ട്, നോർവേ, ലക്സംബർഗ്, ഉക്രയ്ൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിനകം പുതിയ വകഭേദം സ്ഥിരീകരിച്ചു. Read on deshabhimani.com