ക്രൗഡ്‌ സ്‌ട്രൈക്ക്‌: വേണ്ടത്ര സുരക്ഷാപരിശോധന നടത്തിയില്ലെന്ന്‌ റിപ്പോർട്ട്‌



വാഷിങ്‌ടൺ > ലോകമെമ്പാടും ഐ ടി സ്തംഭനമുണ്ടാക്കിയ ക്രൗഡ്‌ സ്‌ട്രൈക്ക്‌ അപ്‌ഡേറ്റ്‌ ഇൻസ്‌റ്റാൾ ചെയ്തത്‌ വേണ്ടത്ര സുരക്ഷാ പരിശോധന നടത്താതെയെന്ന്‌ റിപ്പോർട്ട്‌. സൈബർ ആക്രമണങ്ങൾ, ഹാക്കിങ്‌ എന്നിവയിൽനിന്ന്‌ കംപ്യൂട്ടറുകൾക്ക്‌ കൂടുതൽ സുരക്ഷ ഒരുക്കുന്നതായിരുന്നു ക്രൗഡ്‌ സ്‌ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ സോഫ്‌റ്റ്‌വെയറിന്റെ പുതിയ രൂപം. ആക്രമണങ്ങൾ സ്വയം കണ്ടെത്തി അപ്‌ഡേറ്റ്‌ ചെയ്യുന്ന സംവിധാനമാണ്‌ ഒരുക്കിയിരുന്നത്‌. എന്നാൽ, കോഡിങ്ങിൽ വന്ന പിഴവ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഐ ടി സ്തംഭനത്തിന്‌ ഇടയാക്കുകയായിരുന്നു.   ലോകത്താകമാനം മൈക്രോസോഫ്‌റ്റിന്റെ വിൻഡോസ്‌ ഓപറേറ്റിങ്‌ സിസ്‌റ്റം ഉപയോഗിക്കുന്ന 80 ലക്ഷം കംപ്യൂട്ടറുകളുടെ പ്രവർത്തനം നിലച്ചതായാണ്‌ സ്ഥിരീകരണം. Read on deshabhimani.com

Related News