ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം വരുന്നു
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഒരു കൂട്ടാളി എത്തുമെന്ന് റിപ്പോർട്ട്. താത്കാലികമായി എത്തുന്ന ഈ കൂട്ടാളി ഒരു ഛിന്നഗ്രഹമാണ്.സെപ്തംബർ 29 മുതൽ നവംബർ 25 വരെ രണ്ട് മാസത്തേക്കാണ് ഛിന്നഗ്രഹം ഭൂമിയെ വലം വെക്കുക. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ അകപ്പെടുന്ന ഛിന്നഗ്രഹത്തിന് 10 മീറ്റർ (33 അടി) മാത്രം വ്യാസമാണുള്ളത്. യൂണിവേഴ്‌സിഡാഡ് കോംപ്ലൂട്ടൻസ് ഡി മാഡ്രിഡിൽ നിന്നുള്ള ഗവേഷകരായ കാർലോസ് ഡി ലാ ഫ്യൂന്റ മാർക്കോസിന്റെയും റൗൾ ഡി ലാ ഫ്യൂന്റ മാർക്കോസിന്യെും പഠനത്തിലാണ് ഛിന്നഗ്രഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് പറയുന്നത്. 2024 PT5 എന്ന ഈ ഛിന്നഗ്രഹത്തിനെ കണ്ടെത്തിയത് നാസയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ആസ്ട്രോയിഡ് ടെറസ്ട്രിയൽ ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റമാണ് (ATLAS). ഛിന്നഗ്രഹത്തെ പറ്റി മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. ഛിന്നഗ്രഹങ്ങൾ ഭൂമിയെ വലംവെക്കുന്ന പ്രതിഭാസങ്ങൾ ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്. 1981, 2006, 2022 വർഷങ്ങളിൽ ഭൂമിയുടെ ഗുരുത്വാകർഷണബലത്തിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2006ൽ ഭൂമിയുടെ ഗുരുത്വാകർഷണത്താൽ പിടിച്ചെടുക്കപ്പെട്ട ഒരു ഛിന്നഗ്രഹം ഒരു വർഷം ഭൂമിയെ വലം വെച്ചിരുന്നു. Newly-discovered #asteroid 2024 PT5 is about to undergo a "mini-moon event" when its geocentric energy becomes negative from September 29 - November 25.https://t.co/sAo1qSRu3J pic.twitter.com/pVYAmSbkCF — Tony Dunn (@tony873004) September 10, 2024 Read on deshabhimani.com