ഈജിപ്ത് മലേറിയ വിമുക്ത രാജ്യം: ലോകാരോ​ഗ്യ സംഘടന



കയ്റോ > ഈജിപ്തിനെ മലേറിയ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. പതിറ്റാണ്ടുകളായി മലേറിയ പടർന്ന രാജ്യമായിരുന്നു ഈജിപ്ത്. മലേറിയയ്ക്ക് ഈജിപ്ഷ്യൻ നാഗരികതയോളം തന്നെ പഴക്കമുണ്ട്. കാലങ്ങളായി പടർന്നു പിടിച്ച രോ​ഗത്തെ നിയന്ത്രിച്ചതിൽ ഈജിപ്തിലെ ജനങ്ങളുടെയും സർക്കാരിൻ്റെയും പ്രയത്നഫലമായാണെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു. മലേറിയ നിർമാർജന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് യാത്രയുടെ അവസാനമല്ല, മറിച്ച് ഒരു പുതിയ ഘട്ടത്തിൻ്റെ തുടക്കമാണെന്ന് ഡബ്യുഎച്ച്ഒയുടെ മലേറിയ വിമുക്ത സർട്ടിഫിക്കേറ്റ് സ്വീകരിച്ചുകൊണ്ട് ഈജിപ്ത് ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ പറഞ്ഞു.   Read on deshabhimani.com

Related News