ഗാസയിൽ രണ്ടുദിവസത്തെ വെടിനിർത്തൽ നിർദേശിച്ച്‌ ഈജിപ്ത്‌

photo credit: facebook


കെയ്‌റോ> ഒരു വർഷത്തിലേറെയായി ഇസ്രയേൽ പലസ്തീനിൽ ആക്രമണങ്ങൾ തുടരവേ ഗാസയിൽ രണ്ടുദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട്‌ വെച്ച്‌ ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ അബ്ദുൽ ഫത്താഹ് അൽ-സിസി. "സമ്പൂർണ വെടിനിർത്തൽ"  ലക്ഷ്യമിട്ടാണ്‌ അൽ-സിസി രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശിച്ചത്‌. അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം നിർദേശിച്ചത്‌. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാർക്കായി ഗാസയിൽ തടവിലാക്കപ്പെട്ട നാല് ഇസ്രയേൽ ബന്ദികളെ കൈമാറാനും അൽസീസി നിർദേശിച്ചു. തുടർന്ന് 10 ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കെയ്‌റോയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ നേിർദ്ദേശത്തോട്‌ ഇസ്രയേലോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ യുദ്ധം തുടരുകയും ഇറാനിലും ഗാസയിലും ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ്‌ അൽ സിസിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ താമസസമുച്ചയത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 45 പേരാണ്‌ കൊല്ലപ്പെട്ടത്‌. ആക്രമണത്തിൽ സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. ജബാലിയയിലും ആക്രമുണ്ടായി. ഇവിടെ നിരവധി പേർക്ക്‌ ജീവഹാനിയുണ്ടായി. നിരവധി വീടുകൾ തകർന്നു. ഗാസാമുനമ്പിലെ ഏറ്റവും വലിയ എട്ട്‌ അഭയാർഥി ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജബാലിയ ലക്ഷ്യമിട്ട്‌ മൂന്നാഴ്‌ചയിലധികമായി ഇസ്രയേൽ രൂക്ഷമായ ആക്രമണമാണ്‌ നടത്തുന്നത്‌.   Read on deshabhimani.com

Related News