ഇവോ മൊറാലിസിനെ വധിക്കാൻ ശ്രമം



ലാപസ്‌ ബൊളിവിയൻ മുൻ പ്രസിഡന്റ്‌ ഇവോ മൊറാലിസിന്‌ നേരെ ആക്രമണം. മൊറാലിസ്‌ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മൊറാലിസിന്‌ പരിക്കില്ല. ചാപരേയിലാണ്‌ ആക്രമണമുണ്ടായതെന്ന്‌ മൊറാലിസ്‌ അറിയിച്ചു. മുഖംമൂടി ധരിച്ച ആളുകൾ തന്റെ കാറിനുനേരെ 14 തവണ വെടിയുതിർത്തെന്നും  ഡ്രൈവർക്ക് പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News