മണിക്കൂറുകൾക്കുള്ളിൽ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ്; യൂട്യൂബിൽ തരംഗമായി 'യൂആർ ക്രിസ്റ്റ്യാനോ'
ലിസ്‌ബൺ> യുട്യൂബ് ചാനല്‍ തുടങ്ങിയതു മുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ കുത്തൊഴുക്കുമായി റൊണാൾഡോയുടെ 'യൂആർ ക്രിസ്റ്റ്യാനോ'. ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 10 മില്ല്യണ്‍ പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇതോടെ ഏറ്റവും വേഗത്തില്‍ 10 മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന ചാനലെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയ്ക്ക് സ്വന്തമായി. ‘‘കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവിൽ എന്റെ യുട്യൂബ് ചാനൽ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ’ – സോഷ്യൽ മീഡിയയിൽ തന്റെ സ്വാധീനം വീണ്ടും ഉറപ്പിക്കാൻ യൂട്യൂബ് ചാനലുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. യൂട്യൂബ് ചാനൽ ആരംഭിച്ചതിനു പിന്നാലെ ചാനൽ സസ്‌ക്രൈബ് ചെയ്യാൻ ആരാധകരും ഇടിച്ചുകയറി. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച ചാനൽ 90 മിനിറ്റിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് സബ്സ്ക്രൈബ് ചെയ്തത്. ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനല്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തകര്‍ത്തതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'യൂആര്‍' എന്ന പേരിലാണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ 11 മില്യണ്‍ സബ്സ്ക്രൈബൈഴ്സാണ് റൊണാൾഡോയുടെ യൂട്യൂബ് ചാനലിലുള്ളത്. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്റെ പ്രശസ്തമായ ഗോളാഘോഷവുമായി ചേർത്ത് ‘സ്യൂബ്സ്ക്രൈബ്’ (SIUUUbscribe) എന്നാണ് താരം കുറിച്ചത്. The wait is over Read on deshabhimani.com