കമലയോ ട്രംപോ ? രണ്ട്‌ തിന്മകളിൽ ചെറുതിനെ 
തെരഞ്ഞെടുക്കുകയെന്ന്‌ 
മാർപാപ്പ



വത്തിക്കാൻ സിറ്റി അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരു സ്ഥാനാർഥികളെയും വിമർശിച്ച്‌ ഫ്രാൻസിസ്‌ മാർപാപ്പ. കമല ഹാരിസും ഡോണൾഡ്‌ ട്രംപും ജീവിതത്തിന്‌ എതിരാണെന്നും രണ്ട്‌ തിന്മകളിൽ ചെറുതിനെ തെരഞ്ഞെടുക്കുകയാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിച്ച്‌ വത്തിക്കാനിലേക്ക്‌ മടങ്ങവെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മാർപാപ്പ. ‘ഒരാൾ കുടിയേറ്റക്കാരെ കൈവിടുന്നു, മറ്റൊരാൾ കുഞ്ഞുങ്ങളെ കൊല്ലുന്നു. രണ്ടും ജീവിതത്തിന്‌ എതിരാണ്‌. ഇതിൽ ആര്‌ വേണമെന്ന്‌ ആലോചിച്ച്‌ തീരുമാനിക്കുക’ എന്നായിരുന്നു മാർപാപ്പയുടെ പരാമർശം. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തെയും ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമലയുടെ നിലപാടിനെയുമാണ്‌ മാർപാപ്പ എതിർത്തത്‌. ഗർഭഛിദ്രംവഴി ജീവനെ ഇല്ലാതാക്കുന്നതുപോലെതന്നെ പാപമാണ്‌ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതും–- അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News