​ഗാസ സ്കൂളിൽ ഇസ്രയേൽ ബോംബാക്രമണം: ആറ് യുഎൻ ഉദ്യോ​ഗസ്ഥരുൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു



ഗാസ സിറ്റി > മദ്ധ്യ ​ഗാസയിൽ യുഎൻ സ്‌കൂളിന് നേരെ ഇസ്രയേൽ ബോംബാക്രമണം. ആക്രമണത്തിൽ ആറ് യുഎൻ ഉദ്യോ​ഗസ്ഥരുൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. ഇന്നലെയാണ് നു​സൈറത്ത് അഭയാർത്ഥി ക്യാമ്പുകളിലൊന്നായ അൽ-ജൗനി സ്‌കൂളിന് നേരെ ആക്രമണം നടന്നത്. മദ്ധ്യ ​ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി യുഎൻ ഏജൻസിയുടെ നേതൃത്വത്തിൽ സ്കൂളിലൊരുക്കിയ അഭയാർഥി ക്യാമ്പിൽ 12,000 പേരാണ് ഉള്ളത്. ക്യാമ്പിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ​ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ 11 മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് സ്‌കൂൾ ആക്രമിക്കപ്പെടുന്നത്. ​ഗാസയിൽ നടക്കുന്ന സംഭവങ്ങൾ അം​ഗീകരിക്കാനാകില്ലെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടറസ് പ്രതികരിച്ചു. ഇസ്രയേൽ വ്യോമാക്രമണങ്ങളെയും ഭൂഗർഭ ഓപ്പറേഷനുകളെയും തുടർന്ന് ഭൂരിഭാഗം താമസക്കാരും വീടുകളിൽ നിന്ന് പലായനം ചെയ്തു. യുഎൻ പലസ്തീൻ ദുരിതാശ്വാസ ഏജൻസിയായ അൻവ്ര ഗാസയിലുടനീളമുള്ള സ്കൂളുകളെ അഭയാർഥി ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. Read on deshabhimani.com

Related News