നുസൈറത്ത്‌ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ബോംബിട്ടു; 20 മരണം



ഗാസ സിറ്റി മധ്യഗാസയിലെ നുസൈറത്ത്‌ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ 20 മരണം. ശനിയാഴ്‌ച ഗാസയുടെ പലഭാഗങ്ങളിലായി 34 പലസ്തീന്‍കാരെ ഇസ്രയേൽ വധിച്ചു.    ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 40,691  ആയി. വെസ്റ്റ്‌ ബാങ്കിലെ ജെനിൻ പിടിച്ചടക്കിയ ഇസ്രയേൽ പ്രദേശവാസികൾക്ക്‌ ശുദ്ധജലവും ഭക്ഷണവും വൈദ്യുതിയും എത്തിക്കുന്നത്‌ വിലക്കി. ജനീനിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയുടെ ആംബുലൻസിന്‌ നേരെയും ഇസ്രയേൽ സൈന്യം വെടിയുതിർത്തു. ഗാസയിൽ പോളിയോ വാക്സിന്‍ വിതരണം
തുടങ്ങി ഗാസയിൽ ലോകാരോ​ഗ്യസംഘടന പോളിയോ വാക്സിന്‍ വിതരണം തുടങ്ങി. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന ചിത്രം പാശ്ചാത്യ ഏജന്‍സികള്‍ പുറത്തുവിട്ടു. പത്തുവയസിന്‌ താഴെയുള്ള  6,40,000 കുട്ടികൾക്ക്‌ വാക്സിന്‍ വിതരണം ചെയ്യാനാണ് നീക്കം.   12 ലക്ഷം ഡോസുകൾ സജ്ജമാണെന്നും നാല്‌ ലക്ഷം ഡോസുകൾകൂടി ഉടനെത്തുമെന്നും ലോകാരോ​ഗ്യസംഘടന അറിയിച്ചു. Read on deshabhimani.com

Related News