ഗാസ സ്കൂളില്‍ 
ആക്രമണം ; 
28 പേർ കൊല്ലപ്പെട്ടു



ഗാസ സിറ്റി മധ്യ ഗാസയിലെ പടിഞ്ഞാറൻ ദെയ്‌ർ അൽ ബലായിൽ അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. റുഫൈദ സ്കൂളിലേക്കായിരുന്നു ആക്രമണം. 54 പേർക്ക്‌ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്‌. Read on deshabhimani.com

Related News