പരിക്കേറ്റ അനുജത്തിയെ തോളിലേറ്റി 8 വയസ്സുകാരി താണ്ടിയത്‌ 2 കിലോമീറ്റർ



ഗാസ സിറ്റി മധ്യ ഗാസയിൽ കാറപകടത്തിൽപ്പെട്ട്‌ കാലിനുപരിക്കുപറ്റിയ കുഞ്ഞനുജത്തിയെയും തോളിലേറ്റി ചികിത്സയ്‌ക്കായി എട്ടുവയസുകാരി താണ്ടിയത്‌ രണ്ടുകിലോമീറ്ററോളം. ഗാസയിലെ പ്രധാനറോഡിലൂടെ സഹോദരിയുമായി നടന്നുവരുന്ന കുട്ടിയോട്‌ മാധ്യമപ്രവർത്തകൻ സംസാരിക്കുന്നതിന്റെയും കുട്ടികളെ കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകുന്നതിന്റെയും ദൃശ്യം പ്രചരിച്ചിരുന്നു. ഗാസയിലെ സല അൽ ദിൻ തെരുവിൽ ബിസ്‌ക്കറ്റ്‌ വിൽപ്പന നടത്തുന്ന കമർ സുബു എന്ന പെൺകുട്ടിയാണ്‌ ദൃശ്യത്തിലുള്ളതെന്ന്‌ അൽജസീറ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അമ്മ ഹനാനിനൊപ്പം ഗാസയിലെ അഭയാർഥിക്യാമ്പിൽ കഴിയുന്ന കമറിന്‌ പരിക്കേറ്റ സുമയ്യയെ കൂടാതെ ആറ്‌ സഹോദരങ്ങൾ കൂടിയുണ്ട്‌.  പിതാവിനെ യുദ്ധത്തിന്റെ ആദ്യനാളുകളിൽ കാണാതായി. കമറിനെപ്പോലെ പതിനായിക്കണക്കിന് കുട്ടികൾക്കാണ് യുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടമായത്. Read on deshabhimani.com

Related News