ഇസ്രയേലിലേക്ക് ആയുധ കയറ്റുമതി നിരോധിച്ച് ഇറ്റലി
റോം ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിരോധിച്ച് ഇറ്റലി. ഇസ്രയേലുമായി ഒപ്പിട്ട എല്ലാ പുതിയ കയറ്റുമതി ലൈസൻസുകളും ഒക്‌ടോബർ ഏഴിനുശേഷം ഒപ്പുവച്ച കരാറുകളും ഉടൻ റദ്ദാക്കുമെന്ന് ഇറ്റാലിയൻ സെനറ്റിൽ പ്രധാനമന്ത്രി ജോർജിയ മെലോനി പ്രഖ്യാപിച്ചു. ഇസ്രയേലിനെതിരെ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ അടക്കമുള്ള സഖ്യകക്ഷികൾ സ്വീകരിച്ച നിലപാടിലും കടുത്ത സമീപനമാണ് ഇറ്റലിയുടെതെന്നും അവര്‍ പറഞ്ഞു. Read on deshabhimani.com