ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ കവർച്ച; നരേന്ദ്ര മോദി നൽകിയ കിരീടം മോഷണം പോയി
ധാക്ക> ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ നിന്ന് കിരീടം മോഷണം പോയി. സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ കാളി ദേവിയുടെ കിരീടമാണ് മോഷണം പോയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പൂജാരി പൂജ കഴിഞ്ഞ് പോയതിന് ശേഷമാണ് വെള്ളിയും സ്വർണ്ണവും പൂശിയ കിരീടം മോഷണം പോയതെന്ന് ബംഗ്ലാദേശി പത്രമായ ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. കിരീടം നഷ്ടപ്പെട്ടതായി ക്ലീനിംഗ് ജീവനക്കാരാണ് കണ്ടെത്തിയത്. 2021 മാർച്ചിലാണ് ബംഗ്ലാദേശ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി കിരീടം സമ്മാനിച്ചത്. ക്ഷേത്രത്തിൽ ഇന്ത്യ വിവിധോദ്ദേശ്യ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുമെന്നും മോദി സന്ദർശന വേളയിൽ പറഞ്ഞിരുന്നു. Read on deshabhimani.com