"മോട്ടോർസൈക്കിൾ മേരി'ക്ക് വിട
വാഷിങ്‌ടൺ > വിഖ്യാത വനിതാ റൈഡറായ "മോട്ടോർസൈക്കിൾ മേരി' എന്ന മേരീ മക്ഗീ (87) വിടവാങ്ങി. അമേരിക്കയിലെ രാജ്യാന്തര മോട്ടോർസൈക്കിൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യവനിതയായ മേരിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിന്റെ തലേദിവസമായിരുന്നു അന്ത്യം. സഹോദരന്റെ പാത പിന്തുടർന്നാണ് റേസിങ് രംഗത്ത് എത്തുന്നത്. 1957 മുതൽ കാർ റേസിങ് മത്സരങ്ങളിൽ പങ്കെടുത്തു. പിന്നാലെ മോട്ടോർസൈക്കിൾ മത്സരങ്ങളിലേക്ക് തിരിഞ്ഞു. വൻകിട ബ്രാൻഡുകളുടെ സ്പോൺസർഷിപ്പുകൾ നേടിയ ആദ്യ വനിതയാണ് മേരി. റേസിങ്മേഖലയിൽ വനിതകളുടെ കടന്നുവരവിന് വഴിവെട്ടിയ മേരിയെ ഹാൾ ഓഫ് ഫെയിം ലിസ്റ്റിൽ ഉൾപ്പെടുത്തി 2018ൽ അമേരിക്കൻ മോട്ടോർസൈക്ലിസ്റ്റ് അസോസിയേഷൻ ആദരിച്ചു. Read on deshabhimani.com