പാകിസ്ഥാനിൽ 
വംശീയവാദികളുടെ ആക്രമണത്തിൽ 
40 മരണം ; ബലൂചിസ്ഥാനിൽ 23 ബസ് യാത്രക്കാരെ വെടിവച്ച് കൊന്നു



ഇസ്ലാമാബാദ്‌ തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിൽ വംശീയവാദികൾ നടത്തിയ  ആക്രമണത്തിൽ 40 മരണം. മൂസാഘേൽ ജില്ലയിൽ  അക്രമികൾ വാഹനങ്ങൾ തടഞ്ഞ്‌ 23പേരെ വെടിവച്ചുകൊന്നു. പാക്‌പഞ്ചാബിനെയും ബലൂചിസ്ഥാനെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ ഞായർ രാത്രി ബസ്സുകളും ട്രക്കുകളും തടഞ്ഞുനിർത്തി അക്രമികൾ വെടിയുതിർക്കുകയായിരുന്നു. പാക്‌പഞ്ചാബ്‌ സ്വദേശികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.  അതേസമയം ബലൂചിസ്ഥാനിലെ കലാത്ത്‌ ജില്ലയിൽ ആക്രമിയുടെ വെടിവയ്പിൽ ആറ്‌ പോലീസുകാരടക്കം 11 പേർ കൊല്ലപ്പെട്ടു. Read on deshabhimani.com

Related News