വിമോചന 
ദൈവശാസ്ത്രത്തിന്റെ 
പിതാവ്‌ ഗുസ്താവോ 
ഗുട്ടിയെറസിന് വിട



ലിമ ‘വിമോചന ദൈവശാസ്ത്രത്തിന്റെ’ പിതാവ്‌ എന്നറിയപ്പെട്ട പെറുവിലെ റവ. ഗുസ്താവോ ഗുട്ടിയെറസ്‌ (96) അന്തരിച്ചു. ഡൊമിനിക്കൻ സന്യാസ സഭാംഗമായ കത്തോലിക്കാ പുരോഹിതൻ ചൊവ്വ രാത്രി ലിമയിലെ ആശ്രമത്തിലാണ്‌ അന്ത്യശ്വാസം വലിച്ചത്‌. 1971ൽ പുറത്തിറങ്ങിയ പുസ്തകം ‘എ തിയോളജി ഓഫ്‌ ലിബറേഷനി’ലൂടെയാണ്‌ വിമോചന ദൈവശാസ്ത്രം എന്ന ആശയം മുന്നോട്ടുവച്ചത്‌. സഭ പാവപ്പെട്ടവർക്കായി നിലകൊള്ളണമെന്നും അവരുടെ ജീവിതം മെച്ചപ്പെടുത്താനായി പരിശ്രമിക്കണമെന്നും നിരന്തരം വാദിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലടക്കം വരെ ലക്ഷക്കണക്കിനാളുകൾ ഇദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടർന്നു. കേരളത്തിലും  ‘വിമോചന ദൈവശാസ്ത്രം’  ശക്തമായ വേരോട്ടമുണ്ടാക്കി. മാർക്സിസവുമായി ഗാഢബന്ധം പുലർത്തിയ ഇദ്ദേഹത്തിന്റെ ആശയം സഭയ്ക്ക്‌ ഭീഷണിയാണെന്ന്‌ വ്യാപക പ്രചാരണമുണ്ടായി. ഫ്രാൻസിസ്‌ മാർപാപ്പയുടെ കാലത്താണ്‌ സഭയുമായുള്ള ബന്ധം മെച്ചപ്പെട്ടത്‌. Read on deshabhimani.com

Related News