ബന്ദിയുടെ കരയുന്ന ദൃശ്യം പുറത്തുവിട്ട് ഹമാസ്
ഗാസ സിറ്റി > ഇസ്രയേലിലേക്ക് 2023 ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ ബന്ദിയാക്കിയ അമേരിക്കൻ–- ഇസ്രയേൽ വംശജന്റെ ദൃശ്യം പുറത്തുവിട്ട് ഹമാസ്. ഈഡൻ അലക്സാണ്ടർ എന്ന യുവാവ് കരയുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഇംഗ്ലീഷിലും, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ഹീബ്രുവിലും യുവാവ് സഹായം അഭ്യർഥിച്ചു. ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡാണ് വീഡിയോ പുറത്തുവിട്ടത്. ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ, മകൻ ജീവനോടെയുണ്ടെന്നത് ആശ്വാസം പകരുന്നെന്നും ബന്ദികളെ രക്ഷിക്കാൻ അമേരിക്കയും ഇസ്രയേലും ഉടൻ നടപടി സ്വീകരിക്കണമെന്നും ഈഡന്റെ അമ്മ യീൽ അലക്സാണ്ടർ ടെൽ അവീവിൽ പറഞ്ഞു. 251 പേരെയാണ് ഹമാസ് ഇസ്രയേലിൽനിന്ന് ബന്ദികളാക്കി കടത്തിയത്. 34 പേരുടെ മരണം സ്ഥിരീകരിച്ചു. നിലവിൽ 97 പേർ ഗാസയിൽ ഉണ്ടെന്നാണ് അനുമാനം. Read on deshabhimani.com