1907 ന് ശേഷം ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച; ദക്ഷിണ കൊറിയയിൽ നാല് പേർ മരിച്ചു
സിയോൾ > ദക്ഷിണ കൊറിയയിൽ കനത്ത മഞ്ഞുവീഴ്ച. നാല് പേർ മരിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കി. 1907-നുശേഷം ഏറ്റവും ശക്തമായ മഞ്ഞുവീഴ്‌ചയാണ് കൊറിയ അഭിമുഖീകരിക്കുന്നതെന്ന് ദക്ഷിണകൊറിയൻ വാർത്താ ഏജൻസി യോൻഹാബ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ സിയോളിന്റെ ചില ഭാഗങ്ങളിൽ 40 സെന്റിമീറ്ററിലധികം (16 ഇഞ്ച്) മഞ്ഞാണ് പെയ്‌തത്. മഞ്ഞുവീഴ്‌ചയെത്തുടർന്ന് 140 ലധികം വിമാനങ്ങൾ റദ്ദ് ചെയ്‌തു. ബുധനാഴ്ച വൈകിട്ട് മഞ്ഞ് മൂടിയ നെറ്റ് തകർന്നതിനെ തുടർന്ന് ഗോൾഫ് റേഞ്ചിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിയോളിനോട് ചേർന്നുള്ള ജിയോങ്‌ഗി പ്രവിശ്യയിലെ സ്കൂളുകൾ ആവശ്യമെങ്കിൽ വ്യാഴാഴ്ച അടയ്ക്കാൻ അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. Read on deshabhimani.com