ഹിസ്ബുല്ലയുടെ തുരങ്ക ശൃംഖല കണ്ടെത്തി: ഇസ്രയേൽ
ഗാസ സിറ്റി > ആയുധങ്ങളും റോക്കറ്റുകൾ തൊടുക്കാൻ കഴിയുന്ന ഹുസ്ബുല്ലയുടെ കിലോമീറ്ററുകളോളം നീളുന്ന തുരങ്കങ്ങളുടെ ശൃംഖല ഇസ്രയേൽ കണ്ടെത്തി. നൂറുകണക്കിന് സൈനിക സ്ഥാനങ്ങളുള്ള തുരങ്കങ്ങളാണിത്. മിക്കയിടത്തും പത്തോളം സൈനികർക്ക് ദിവസങ്ങളോളം പോരാടാം. ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ ഇവിടെ സംഭരിച്ചിട്ടുണ്ട്. വെള്ളവും വെളിച്ചവും ഒരുക്കിയിട്ടുണ്ട്. ആയുധങ്ങൾ എത്തിക്കാനുള്ള സൗകര്യവുമുണ്ട്. തുരങ്കങ്ങൾ തകർക്കാനോ സിമന്റ് ഉപയോഗിച്ച് അടക്കാനോ ശ്രമിക്കുകയാണെന്നും ഇസ്രായേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. 2006ൽ ഇസ്രായേലുമായുള്ള യുദ്ധത്തിലാണ് ഹിസ്ബുല്ല ആദ്യമായി തുരങ്കങ്ങൾ ഉപയോഗിച്ചത്. ഇവയുടെ നെറ്റ്‍വർക്ക് ശക്തമാക്കി. മിസൈലുകളായി ട്രക്കുകൾക്ക് പോകാൻ കഴിയുന്ന കൂറ്റൻ തുരങ്കങ്ങളുടെ വിഡിയോ ഹിസ്ബുല്ല പുറത്ത് വിട്ടിരുന്നു. Read on deshabhimani.com