പാക് കടലിൽ വൻ എണ്ണ, പ്രകൃതിവാതക ശേഖരം
ഇസ്ലാമാബാദ് > പാകിസ്ഥാൻ സമുദ്രാതിർത്തിയിൽ പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും വൻ ശേഖരം കണ്ടെത്തിയതായി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് പത്രം ദി ഡോൺ റിപ്പോർട്ട് ചെയ്‌തു. എണ്ണ, വാതക ശേഖരത്തിന്റെ സാന്നിധ്യം പരിശോധിക്കാൻ സുഹൃദ് രാജ്യത്തിന്റെ സഹകരണത്തോടെ സർവേ നടത്തിയതായും അധികൃതർ പറഞ്ഞു. പര്യവേഷണത്തിന് മാത്രം ഏകദേശം 500 കോടി ഡോളർ വേണ്ടിവരുമെന്ന് കരുതുന്നു. Read on deshabhimani.com