ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ പശ്ചിമേഷ്യ നരകമാകും; ഹമാസിന് ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ > ഹമാസ് തടവിലാക്കിയ മുഴുവൻ ബന്ദികളേയും മോചിപ്പിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ഡോണൾഡ് ട്രംപ്. 2025 ജനുവരി 20ന് മുമ്പ് മോചിപ്പിക്കണമെന്നാണ് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആജ്ഞ. മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിന് പശ്ചിമേഷ്യ അനുഭവിക്കേണ്ടിവരുമെന്നും ട്രംപ്. അധികാരത്തിലേറുന്നതിനു മുൻപ് തന്നെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. Read on deshabhimani.com