പ്രതിഷേധം അവഗണിച്ച് ലിഥിയം ഖനനാനുമതി നൽകി ബൈഡന്
നെവാഡ> പ്രകൃതിസംരക്ഷണ സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് യുഎസിലെ നെവാഡയില്വൻ ലിഥിയം ഖനനത്തിന് ബൈഡൻ ഭരണകൂടം അനുമതി നൽകി. ഇലക്ട്രിക് കാറുകളുടെ ബാറ്ററികളിൽ ഉപയോഗിക്കുന്ന ലിഥിയം ഖനനം ചെയ്യുന്ന റയോലൈറ്റ് റിഡ്ജ് ലിഥിയം പദ്ധതിക്കാണ് അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്തിമ അനുമതി നൽകിയത്. ബാറ്ററി അസംസ്കൃതവസ്തുക്കളുടെ നിര്‍മാണത്തിൽ ആഗോളതലത്തിൽ ചൈനയുടെ കുത്തക തകര്‍ക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. ഖനി നിര്‍മാണം അടുത്തവര്‍ഷം തുടങ്ങും. 2028ല്‍ പൂര്‍ണ സജ്ജമാകും. വര്‍ഷം 370,000 കാറുകള്‍ക്കുള്ള ലിഥിയം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. Read on deshabhimani.com