ഓക്സ്‌ഫോഡ്‌ യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക്‌ മത്സരിക്കാൻ ഇന്ത്യൻ വംശജർ; ഇമ്രാൻഖാൻ പുറത്ത്‌

photo credit: facebook


ലണ്ടൻ> ഓക്സ്‌ഫോഡ്‌ യൂണിവേഴ്‌സിറ്റി ചാൻസലറായി മത്സരിക്കാൻ മൂന്ന്‌ ഇന്ത്യൻ വംശജർ. 38 പേർ ഉൾപ്പെടുന്ന ഫൈനൽ ലിസ്‌റ്റാണ്‌ ബുധനാഴ്ച  ഓക്സ്‌ഫോഡ്‌ സർവകലാശാല പ്രഖ്യാപിച്ചത്‌. ഇതിൽ മൂന്നുപേർ ഇന്ത്യൻ വംശജരാണ്‌. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ലിസ്റ്റിൽ ഉണ്ടായിരുന്നു. എന്നാൽ അവസാനഘട്ടത്തിൽ ഒഴിവാക്കി. ബെർക്ക്‌ഷെയറിലെ ബ്രാക്ക്‌നെൽ ഫോറസ്റ്റ്‌ ടൗണിന്റെ മേയർ അങ്കുർ ശിവ്‌ ഭണ്ഡാരി, അന്തർദേശീയ സംരംഭകത്വത്തിൽ പ്രൊഫസർ നിർപാൽ സിങ്‌ പോൾ ഭങ്കൽ, ആരോഗ്യപ്രവർത്തകൻ പ്രതിക്‌ തർവാഡി എന്നിവരാണ്‌ ലിസ്റ്റിലുള്ള ഇന്ത്യൻ വംശജർ. മുൻ കൺസർവേറ്റീവ് പാർടി നേതാവ് ലോർഡ് വില്യം ഹേഗും മുൻ ലേബർ പാർടി നേതാവ്‌ ലോർഡ് പീറ്റർ മണ്ടൽസണും തെരഞ്ഞെടുപ്പിൽ ഉണ്ട്‌. ആദ്യ റൗണ്ട് വോട്ടെടുപ്പ്‌ ഒക്ടോബർ 28-ന് ആരംഭിക്കും. യൂണിവേഴ്സിറ്റിക്ക്‌ കീഴിലുള്ള ജീവനക്കാർ ഓൺലൈനായി 28 മുതൽ വോട്ടുചെയ്യാം. Read on deshabhimani.com

Related News