ഇറാൻ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ; പിന്തുണച്ച് യുഎസ്



ടെൽ അവീവ് > മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാന് ഭീഷണിയുമായി ഇസ്രയേൽ. ഇറാൻ തെറ്റു ചെയ്തുവെന്നും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇറാന്റെ മിസൈല്‍ ആക്രമണത്തെ തെറ്റ് എന്നു വിശേഷിപ്പിച്ച നെതന്യാഹു ശത്രുക്കളെ ഇസ്രയേല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെപ്പറ്റി ധാരണയില്ലാത്തതിനാലാണ് ഇറാന്‍ ഈ തെറ്റ് ചെയ്തതെന്നും പറഞ്ഞു. ഇറാനു നേരെ ശക്തമായ ആക്രമണം നടത്തുമെന്ന സൂചനയും നെതന്യാഹു നല്‍കി. ഇസ്രയേലിന് പിന്തുണയുമായി യുഎസും രം​ഗത്തെത്തി. ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്ക ഇറാന് ശക്തമായ മുന്നറിയിപ്പും നല്‍കി. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. പ്രതികാര നടപടികളില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും യുഎസ് അറിയിച്ചു. Read on deshabhimani.com

Related News