ഇറാനിൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച് യുവതി
തെഹ്‌റാൻ തെഹ്‌റാനിലെ സർവകലാശാലയ്‌ക്ക് മുന്നിൽ വസ്‌ത്രമുരിഞ്ഞ് പ്രതിഷേധിച്ച് വിദ്യാർഥിനി. ഇറാനിൽ ഇസ്ലാമിക രീതിയിലുള്ള വസ്‌ത്രനിയന്ത്രണം അടിച്ചേൽപ്പിക്കുന്നതിനെതിരെയാണ് യുവതി പ്രതിഷേധിച്ചതെന്ന് പാശ്‌ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കി. സർവകലാശാലയ്‌ക്ക് മുന്നിൽ അടിവസ്‌ത്രം മാത്രം ധരിച്ച് പ്രതിഷേധിക്കുന്ന വിദ്യാർഥിനിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അതേസമയം,വിദ്യാർഥിനിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സർവകലാശാല അധികൃതർ അറിയിച്ചു. ഇറാനിയൻ വളണ്ടിയർ അർധസൈനിക വിഭാഗമായ ബാസിജിലെ അംഗങ്ങൾ സർവകലാശാലയ്‌ക്കുള്ളിൽ മുമ്പ് യുവതിയെ ഉപദ്രവിച്ചിരുന്നെന്ന് മറ്റൊരു വിദ്യാർഥി വെളിപ്പെടുത്തി. Read on deshabhimani.com