വീണ്ടും ആക്രമിച്ചാൽ ഇസ്രയേലിനെ നിയന്ത്രിക്കാൻ കഴിയില്ല; ഇറാന്‌ മുന്നറിയിപ്പ്‌ നൽകി യുഎസ്‌



വാഷിംഗ്ടൺ> ഇറാനു മുന്നറിയിപ്പുമായി അമേരിക്ക.  ഇസ്രയേലിനെതിരെ  ആക്രമണം നടത്തിയാൽ അതിന്റെ പ്രത്യാക്രമണത്തിൽ   ഇസ്രയേലിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് അമേരിക്ക പറഞ്ഞതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. നവംബർ 5 ന് യുഎസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന് ശേഷം ഇറാൻ ഇസ്രയേലിനെ ആക്രമിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒക്‌ടോബർ ഒന്നിന് ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഇറാന്റെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തിയിരുന്നു. ഇത് അവഗണിക്കുന്നത് ഇസ്രയേലിനെതിരായ പരാജയം സമ്മതിക്കുന്നതിന് തുല്യമാകുമെന്ന് ഇറാൻ പരമോന്നത നേതാവ്‌  ആയത്തുള്ള ഖമനേയി പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ആക്രമണ പ്രത്യാക്രമണത്തിന് ശേഷം ലോക രാജ്യങ്ങൾ ഇസ്രയേലിനോടും ഇറാനോടും ഇനി ആക്രമിക്കരുതെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇറാഖി പ്രദേശത്ത് നിന്ന് ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം സൂചന നൽകുന്നതായി ആക്‌സിയോസ്  റിപ്പോർട്ട് ചെയ്‌തു. Read on deshabhimani.com

Related News