അവർ ഇന്ത്യക്കാരിയോ അതോ കറുത്ത വംശജയോ? കമലക്കെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്‌



വാഷിങ്ടൺ > യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ  വംശീയമായി അധിക്ഷേപിച്ച്‌ ഡൊണൾഡ് ട്രംപ്. എതിർ സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡൊണൾഡ് ട്രംപ് ഷിക്കാഗോയിൽ കറുത്ത വംശജരായ മാധ്യമപ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു. "കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ കറുത്തവംശജയാണെന്ന് എനിക്കറിയില്ലായിരുന്നു, ഇപ്പോൾ അവർ കറുത്തവംശജയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് എനിക്കറിയില്ല അവർ ഇന്ത്യക്കാരിയാണോ അതോ കറുത്ത വംശജയാണോയെന്ന്‌ ട്രംപ്  പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി തന്റെ സ്വത്വത്തെ കമല ഉപയോഗിക്കുന്നതായാണ്‌ ട്രംപിന്റെ ആരോപണം. ട്രംപിന്റെ പരാമർശത്തെക്കുറിച്ച്‌ ഭിന്നിപ്പിന്റെയും അനാദരവിന്റെയും പഴയകാല പ്രദർശനമാണെന്ന് കമല ഹാരിസ് പറഞ്ഞു. അമേരിക്ക മികച്ചത് അർഹിക്കുന്നുവെന്ന് പറഞ്ഞ കമല, വ്യത്യസ്തതകൾ ജനങ്ങളെ വിഭജിക്കുന്നില്ലെന്ന് മനസ്സിലാക്കുന്ന നേതാവിനെയാണ്‌ അമേരിക്കൻ ജനത അർഹിക്കുന്നതെന്ന്‌ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തന്നോട്‌ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്ത്‌ നേരിട്ട്‌ മുഖത്ത്‌ നോക്കി പറയാൻ കമല ആവശ്യപ്പെട്ടിരുന്നു.  കറുത്ത വംശജയായ ആദ്യ ഏഷ്യൻ–അമേരിക്കൻ വൈസ് പ്രസിഡന്റാണ്. Read on deshabhimani.com

Related News