7 ദിവസം, നുസെയ്‌റത്ത്‌ ക്യാമ്പിൽ 63 ബോംബാക്രമണം



ഗാസ സിറ്റി ഒരാഴ്ചയ്ക്കുള്ളിൽ മധ്യ ഗാസയിലെ നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയത്‌ 63 ബോംബാക്രമണങ്ങൾ. 91 പേർ കൊല്ലപ്പെട്ടു. 251 പേർക്ക്‌ പരിക്കേറ്റു. 2.5 ലക്ഷംപേർ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ ഇസ്രയേൽ  നടത്തുന്ന തുടർ ആക്രമണങ്ങൾക്ക്‌ അമേരിക്കയും ഉത്തരവാദിയാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. തിങ്കൾ വൈകിട്ട്‌ അവസാനിച്ച 24 മണിക്കൂറിൽ ഗാസയിൽ 57 പേരെയാണ്‌ ഇസ്രയേൽ കൊന്നൊടുക്കിയത്‌. ഇതോടെ, ഒക്ടോബർ ഏഴിനുതുടങ്ങിയ ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ട ഗാസനിവാസികളുടെ എണ്ണം 39,006 ആയി. Read on deshabhimani.com

Related News