മുതിർന്ന 3 ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം
ജറുസലേം> ഒരു വർഷത്തോളമായി പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിൽ മുതിർന്ന മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം. മൂന്നുമാസം മുമ്പ് നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് സൈന്യം പറഞ്ഞു. ഹമാസ് ഗവൺമെന്റിന്റെ തലവൻ റൗഹി മുഷ്താഹ, ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ സെക്യൂരിറ്റി പോർട്ട്ഫോളിയോ വഹിച്ചിരുന്ന സമേഹ് അൽ-സിറാജ്, കമാൻഡർ സമി ഔദെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ഏറ്റവും മുതിർന്ന പ്രവർത്തകരിൽ ഒരാളായിരുന്നു മുഷ്താഹ. 2015-ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുഷ്താഹയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. Read on deshabhimani.com