ജബലിയയിലെ അഭയാർഥിക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടു



ഗാസ സിറ്റി > ജബലിയയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ അറിയിച്ചു. 17 ദിവസത്തിനിടെ 640 പേരാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ വടക്കൻ ​ഗാസയിൽ മാത്രം കൊല്ലപ്പെട്ടത്. ഇസ്രയേൽ വടക്കൻ ഗാസയെ ശ്വാസംമുട്ടിക്കുകയാണെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടി. ഗാസയുടെ വടക്കേയറ്റത്ത്‌ മനുഷ്യവാസമില്ലെന്ന്‌ ഉറപ്പാക്കുകയാണ്‌ ഇസ്രയേലെന്ന്‌ യു എൻ മനുഷ്യാവകാശ ഓഫീസ്‌ പറഞ്ഞു. Read on deshabhimani.com

Related News