ലബനനിലെ സൈനിക ആക്രമണം; സേനാ ക്യാപ്റ്റൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ



ജറുസലേം>  ബുധനാഴ്ച  ലബനനിൽ നടന്ന  ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌ . ക്യാപ്റ്റൻ എയ്തൻ ഇത്സഹാക് ഓസ്റ്റർ(22)ആണ് കൊല്ലപ്പെട്ടത്.  ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് അതിർത്തി കടന്ന് ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ആദ്യമായാണ്‌ ഇസ്രയേൽ  സൈനികൻ കൊല്ലപ്പെടുന്നതെന്ന്‌ ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.  ലബനനിൽവച്ച് ഏറ്റുമുട്ടൽ നടന്നതായി  ഹിസ്ബുള്ളയും സ്ഥിരീകരിച്ചിരുന്നു. Read on deshabhimani.com

Related News