യെമനിലെ ഇസ്രയേൽ ആക്രമണം: മൂന്ന് മരണം



ഹുദൈദ > യെമനിലെ ഹുദൈദയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മരണം. ഹുദൈദ തുറമുഖത്തോടുചേര്‍ന്ന എണ്ണ സംഭരണ, വൈദ്യുത കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടന്നത്. 87 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക ടെലിവിഷന്‍ ചാനലായ അല്‍മസീറ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ എണ്‍പതോളം പേര്‍ക്ക് പരിക്കുണ്ടെന്ന് ഹൂതികള്‍ പറയുന്നു.    ഇറാന്റെ പിന്തുണയോടെ നിലകൊള്ളുന്ന സായുധ സംഘങ്ങള്‍ക്ക് കൂടിയുള്ള ഭീഷണിയാണ് ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ മാസങ്ങളില്‍ ഹൂതികള്‍ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇരുനൂറോളം ഡ്രോണുകള്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ തിരിച്ചയച്ചതിൽ വളരെ വൈകി മാത്രമാണ് തങ്ങള്‍ തിരിച്ചടിക്കുന്നതെന്നുമാണ് സൈനിക തലവന്റെ വാദം.   എഫ് 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ തങ്ങളുടെ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. അതേസമയം യെമന് നേരെയുള്ള ക്രൂരമായ കടന്നാക്രമണെന്ന ഹൂതി വക്താവ് വ്യക്തമാക്കി. Read on deshabhimani.com

Related News