​ഗാസയിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു

വീഡിയോ സ്ക്രീൻഷോട്ട്


ഗാസ സിറ്റി > തെക്കൻ ​ഗാസയിൽ അഭയാർഥി ക്യാമ്പിനുനേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിലെ അൽ മവാസി ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അൽ-മവാസി മേഖലയിലെ 20 ടെന്റുകൾ തകർന്നു. ക്യാമ്പിനുള്ളിൽ ​ഗർത്തവും രൂപപ്പെട്ടു. ആക്രമണത്തിൽ ക്യാമ്പിലെ പല ടെന്റുകളിലായി കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങൾ മണ്ണിനടിയിലായി. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന ഇടത്താണ് കടന്നാക്രമണം ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.   Read on deshabhimani.com

Related News