സിംഹത്തിന്റെ വായില്‍ കയ്യിട്ടു; മൃഗശാല തൊഴിലാളിക്ക് കൈവിരല്‍ നഷ്‌ടമായി



കിംഗ്‌സ്റ്റണ്‍ > മൃഗശാലയില്‍ സിംഹവുമായി വിനോദത്തിലേര്‍പ്പെട്ട വ്യക്തിയുടെ കൈവിരലുകള്‍ നഷ്ടമായി. ജമൈക്കയിലെ മൃഗശാലയിലെ  കോണ്‍ട്രാക്‌ട് തൊഴിലാളിക്കാണ് കൈവിരലുകള്‍ നഷ്ടപ്പെട്ടത്. കൂട്ടിലുണ്ടായി സിംഹത്തിന്റെ വായിലേയ്ക്ക് കൈവിരലുകള്‍ വെച്ചുകൊടുത്തായിരുന്നു വിനോദം. എന്നാല്‍ വിരലില്‍ മുറുകെ കടിച്ച സിംഹം അത് വായിലാക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടാതെ രണ്ട് പേര്‍ വീഡിയോയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൈ പിറകിലേയ്ക്ക് വലിച്ചെങ്കിലും വിരലില്‍ നിന്നും കടി വിടാന്‍ സിംഹം തയ്യാറായില്ല. 15 ഓളം കാഴ്ച്ചക്കാര്‍ക്ക് മുന്നിലായിരുന്നു അഭ്യാസ പ്രകടനം. സിംഹത്തെ പ്രകോപിപ്പിച്ചതാണ് അപകടത്തിന് കാരണമായത്.  'നിര്‍ഭാഗ്യകരമായ സംഭവമായി പോയി.ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അപകടം സംഭവിച്ച വ്യക്തിയ്ക്ക് മുഴുവന്‍ പിന്തുണയും നല്‍കും'-മൃഗശാല അധികൃതര്‍ പറഞ്ഞു. Show off bring disgrace The lion at Jamaica Zoo ripped his finger off. pic.twitter.com/Ae2FRQHunk — Ms blunt from shi born Read on deshabhimani.com

Related News