ജപ്പാൻ പാർലമെന്റ് തെരഞ്ഞെടുപ്പ്‌ ; ഭൂരിപക്ഷം നേടാനാവാതെ ഭരണകക്ഷി

പ്രധാനമന്ത്രി ഷിഗേറു ഇഷിബ photo credit: X


ടോക്യോ ജപ്പാൻ പാർലമെന്റിന്റെ അധോസഭയിൽ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ  ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായി. ഭരണകക്ഷി  ലിബറൽ ഡെമോക്രാറ്റിക്‌ പാർടിയും ചെറുസഖ്യകക്ഷിയായ കൊമേതോയും നേടിയത് 215 സീറ്റ്‌ മാത്രം.465 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന്‌ 233 സീറ്റ്‌ വേണം. പ്രതിപക്ഷത്തെ കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക്‌ പാർടി ഓഫ്‌ ജപ്പാൻ  148 സീറ്റു നേടി. നേരത്തെ 98 സീറ്റായിരുന്നു.  ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും ലിബറൽ ഡെമോക്രാറ്റിക്‌ പാർടിക്ക് അധികാരത്തില്‍ തുടരാന്‍ ചെറുകക്ഷികളെ കൂടെക്കൂട്ടേണ്ടിവരും. രണ്ടാംലോകയുദ്ധത്തിനുശേഷം 2009ൽ മാത്രമാണ്‌ ലിബറൽ ഡെമോക്രാറ്റിക്‌ പാർടിക്ക്‌ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടത്. ഫുമിയോ കിഷിദ രാജിവച്ചതോടെ ഒക്ടോബർ ഒന്നിനാണ്‌ ഷിഗേരു ഇഷിബ പ്രധാനമന്ത്രിയായി അധികാരമേറ്റത്‌. Read on deshabhimani.com

Related News