രാജി പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ

photo dredit: X


ടോക്യോ > രാജി വയ്ക്കാൻ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. അടുത്ത മാസം സ്ഥാനമൊഴിയുമെന്നാണ് കിഷിദ അറിയിച്ചത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണകക്ഷി നേതൃത്വം ഒഴിയുകയാണെന്നും അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിലുണ്ടായ താൽപ്പര്യക്കുറവിനെത്തുടർന്നാണ് രാജി. കിഷിദയ്ക്ക് നേരെ അഴിമതി ആരോപണങ്ങളും വിവാദങ്ങളും തുടർച്ചയായി ഉയർന്നുവന്ന സാഹചര്യത്തിലാണ് രാജി. 2021ലാണ് കിഷിദ ജപ്പാന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. വിവാദമായ യൂണിഫിക്കേഷൻ ചർച്ചുമായി ഭരണകക്ഷിയായ എൽഡിപിയുടെ ബന്ധം പുറത്തുവന്നതോടെയാണ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായത്.   Read on deshabhimani.com

Related News