ജനസംഖ്യയുടെ 30 ശതമാനത്തോളം പ്രായമായവർ; ജപ്പാൻ കിതയ്ക്കുന്നു



ടോക്യോ> ജപ്പാനിൽ വയോജനങ്ങളുടെ എണ്ണം കൂടുന്നു. 65 വയസിന്‌ മുകളിൽ 36.25 ദശലക്ഷത്തോളം പേരാണ്‌ ജപ്പാനിൽ ഉള്ളതെന്ന്‌ ഗവൺമെന്റ്‌ കണക്കുകൾ. ജപ്പാനിലെ മൊത്തം ജനസംഖ്യയുടെ 29.3 ശതമാനവും ഇപ്പോൾ പ്രായമായവരാണ്‌. കഴിഞ്ഞ ദിവസം 100,000ത്തിലധികം ജനസംഖ്യയുള്ള 200 രാജ്യങ്ങളുടേയും പ്രദേശങ്ങളുടേയും പട്ടികപുറത്തു വിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌  ഏറ്റവും കൂടുതൽ പ്രായമായവരുള്ളത്‌ ജപ്പാനിലാണ്‌ എന്ന വിവരം പുറത്തുവന്നത്‌. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, പോർച്ചുഗൽ, ഗ്രീസ്, ഫിൻലാൻഡ്, ജർമ്മനി, ക്രൊയേഷ്യ എന്നിവയും  ആദ്യ 10 രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ദക്ഷിണ കൊറിയയിൽ 19.3 ശതമാനവും ചൈനയിൽ 14.7 ശതമാനവുമാണ് പ്രായമായവരുള്ളത്‌. ജപ്പാനിൽ മുതിർന്ന പൗരന്മാർ കൂടുന്നത്‌ രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്‌. ഇതുമൂലം മെഡിക്കൽ, ക്ഷേമ പെൻഷനുകൾ മുതലായ കാര്യങ്ങളിലേക്ക്‌ രാജ്യം കൂടുതൽ ഊന്നൽ നൽകേണ്ടി വരും എന്നാണ്‌ റിപ്പോർട്ടുകൾ. 2023ലെ കണക്കുകൾ പ്രകാരം  9.14 ദശലക്ഷം വയോജനങ്ങളാണ്‌ ജപ്പാനിൽ ജോലി ചെയ്യുന്നത്‌. അതായത്‌  മൊത്തം തൊഴിലാളികളുടെ 13.5 ശതമാനവും വൃദ്ധരാണ്‌.      Read on deshabhimani.com

Related News