ഗാസയിലെ ആശുപത്രി ആക്രമണം: ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് ബൈഡൻ
ടെൽ അവീവ് > ഇസ്രയേൽ സന്ദർശിച്ച് പിന്തുമയറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് ബൈഡൻ പറഞ്ഞു. ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്ന് ബൈഡൻ മുമ്പ് പറഞ്ഞിരുന്നു. നെതന്യാഹുവുമായുള്ള കൂട്ടിക്കാഴ്ചയ്ക്ക് ശേഷം ബൈഡൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, രാജാവ് അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തെത്തുടർന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ നിന്ന് പിന്മാറി. Read on deshabhimani.com