കമല ചരിത്രം സൃഷ്ടിക്കുമെന്ന്‌ ബൈഡൻ



ഷിക്കാഗോ അമേരിക്കൻ പ്രസിഡന്റ്‌ പദവിയിലെത്തിയാല്‍ കമല ഹാരിസ്‌ ചരിത്രം സൃഷ്ടിക്കുമെന്ന് ജോ ബൈഡൻ. ഡെമോക്രാറ്റിക്‌ ദേശീയ കൺവന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം സംരക്ഷിക്കാൻ ട്രംപിന്‌ തടയിടണം.  2024ലെ തെരഞ്ഞെടുപ്പിൽനിന്ന്‌ പിന്മാറണമെന്ന്‌ ആവശ്യപ്പെട്ട പാർടി പ്രവർത്തകരോടും നേതാക്കളോടും വിദ്വേഷമില്ല. അമേരിക്കയ്ക്കായി എന്റെ സർവവും നൽകി’–- അദ്ദേഹം പറഞ്ഞു. നാലുദിവസം നീളുന്ന കൺവൻഷന്റെ തുടക്കത്തിൽ വികാരനിർഭരമായ പ്രസംഗമാണ്‌ ബൈഡൻ നടത്തിയത്‌.  പ്രതിനിധികൾ കരഘോഷം മുഴക്കി ബൈഡന്‌ ആദരമർപ്പിച്ചു. Read on deshabhimani.com

Related News