കാഷ്‌ പട്ടേൽ എഫ്‌ബിഐ ഡയറക്ടറാകും



വാഷിങ്‌ടൺ > ഇന്ത്യൻ വംശജൻ കശ്യപ്‌ പട്ടേലിനെ (കാഷ്‌ പട്ടേൽ) അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസി എഫ്‌ബിഐയുടെ ഡയറക്ടറായി ശുപാർശ ചെയ്ത്‌ നിയുക്ത പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ട്രംപിന്റെ മുൻ ഭരണകാലത്ത്‌ പ്രതിരോധ ഡയറക്ടർ, നാഷണൽ ഇന്റലിജൻസ്‌ ഡെപ്യൂട്ടി ഡയറക്ടർ, ദേശീയ സുരക്ഷാ സമിതി കൗണ്ടർ ടെററിസം വിഭാഗം സീനയർ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചയാളാണ്‌ കാഷ്‌ പട്ടേൽ. കടുത്ത റഷ്യാവിരുദ്ധ നിലപാടുകാരനാണ്‌. ന്യൂയോർക്ക്‌ റിയൽ എസ്‌റ്റേറ്റ്‌ ഭീമൻ ചാൾസ്‌ കുഷ്‌നറെ ഫ്രാൻസിലെ സ്ഥാനപതിയായും  ശുപാർശ ചെയ്തു. മരുമകൻ ജാറെഡ്‌ കുഷ്‌നറിന്റെ അച്ഛനാണ്‌. നികുതി തിരിമറി, തെരഞ്ഞെടുപ്പ്‌ കമീഷന്‌ വ്യജ സത്യവാങ്‌മൂലം നൽകിയത്‌ ഉൾപ്പെടെയുള്ള കേസുകളിൽ 16 മാസം ജയിലിൽ കഴിഞ്ഞ ഇദ്ദേഹത്തിന്‌ പ്രസിഡന്റായിരിക്കെ 2020ൽ ട്രംപ്‌ മാപ്പ്‌ നൽകി. Read on deshabhimani.com

Related News