ഖാലിദ സിയ കുറ്റവിമുക്ത; ഹസീനയ്ക്കെതിരെ 5 കേസ്‌കൂടി



ധാക്ക യുദ്ധക്കുറ്റവാളികളെ പിന്തുണച്ചതടക്കം അഞ്ച്‌ കേസിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ കുറ്റവിമുക്തയാക്കി ബംഗ്ലാദേശ്‌ കോടതി. രാഷ്ട്രപിതാവ്‌ മുജിബുർ റഹ്മാനും കുടുംബവും കൊലചെയ്യപ്പെട്ട ദിനമായ ആഗസ്ത്‌ 15ന്‌ പിറന്നാൾ അല്ലാതിരുന്നിട്ടും ആഘോഷം സംഘടിപ്പിച്ചെന്നാണ്‌ ഒരു കേസ്‌.  ഷെയ്‌ഖ്‌ ഹസീന ഭരണകാലത്ത്‌ രജിസ്‌റ്റർ ചെയ്ത കേസുകളിലാണ്‌ ധാക്ക അഡീഷണൽ ചീഫ്‌ മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ്‌ ഖാലിദ സിയയെ കുറ്റവിമുക്തയാക്കിയത്‌. അതേസമയം, ഷെയ്‌ഖ്‌ ഹസീനയ്ക്കെതിരെ ഇതേ കോടതിയിൽ അഞ്ച്‌ കൊലക്കേസ്‌ കൂടി ഫയൽ ചെയ്തു. ആഗസ്ത്‌ അഞ്ചിന്‌ പ്രധാനമന്ത്രിസ്ഥാനം രാജിവച്ച്‌ ഇന്ത്യയിലേക്ക്‌ കടന്നശേഷം ഹസീനയ്ക്കെതിരെ 89 കേസാണ്‌ രജിസ്‌റ്റർ ചെയ്യപ്പെട്ടത്‌. Read on deshabhimani.com

Related News