ഫ്രാന്‍സില്‍ പ്രതിഷേധം 
കടുപ്പിച്ച്‌ ഇടതുപക്ഷസഖ്യം

ഫ്രാൻസിൽ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി


പാരിസ്‌ > ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രി മിഷേൽ ബാർണിയെക്കെതിരെ പ്രതിഷേധം കടുപ്പിച്ച്‌ ഇടതുപാർടികൾ. പാരിസിലടക്കം നൂറിലധികം സ്ഥലങ്ങളിൽ ഇടതുപക്ഷ പാർടികളുടെയും വിവിധ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. തീവ്ര വലതുപക്ഷത്തെ അധികാരത്തില്‍നിന്ന്‌ അകറ്റിനിര്‍ത്തുക എന്ന സന്ദേശം തെരഞ്ഞെടുപ്പിലൂടെ നല്‍കിയ വോട്ടര്‍മാരെ മാക്രോണ്‍ വഞ്ചിച്ചെന്ന് ഇടതുപക്ഷസഖ്യം പ്രതികരിച്ചു. സർക്കാരിൽ ഇടതുപക്ഷ അംഗങ്ങളെ ഉൾപ്പെടുത്താൻ തയ്യാറാണെന്ന്‌ ബാർണിയെ ഫ്രഞ്ച്‌ ടിവിയോട്‌ പറഞ്ഞു. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നിലപാട് അനുസരിച്ചായും ബാർണിയെയുടെ ഭാവി. സർക്കാരിൽ ചേരില്ലെന്ന്‌ നാഷണൽ റാലി അറിയിച്ചിട്ടുണ്ടെങ്കിലും ബാർണിയെക്കെതിരെ അവിശ്വാസം വന്നാൽ ഇവർ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന്‌ സഹായിച്ചേക്കും. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപാർടികളുടെ സഖ്യമായ പോപ്പുലർ ഫ്രണ്ട്‌ 190 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ മാക്രോണ്‍ ഇടതുപക്ഷത്തെ ക്ഷണിച്ചില്ല. Read on deshabhimani.com

Related News