സംഗീതജ്ഞൻ ക്വിൻസി ജോൺസ് അന്തരിച്ചു



ചിക്കാ​ഗോ > പ്രശസ്ത സം​ഗീത സംവിധായകനും പ്രൊഡ്യൂസറും ​ഗാനരചയിതാവുമായ ക്വിൻസി ജോൺസ് (91) അന്തരിച്ചു. ഞായർ രാത്രി ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യമെന്ന് ജോൺസിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.  മെക്കിൾ ജാക്സന്റെ പ്രശസ്ത സം​ഗീത ആൽബമായ ത്രില്ലറിന്റെ ഉൾപ്പെടെ പ്രൊഡ്യൂസറാണ്. ഫ്രാങ്ക് സിനാത്ര, റേ ചാൾസ് എന്നിവർക്കൊപ്പമാണ് ക്വിൻസി ത്രില്ലർ നിർമിച്ചത്. റൂട്ട്സ്, ഹീറ്റ് ഓഫ് ദ നൈറ്റ്, വീ ആർ ദ വേൾഡ് എന്നിവ പ്രശസ്തമായ സൃഷ്ടികളാണ്. മെക്കിൾ ജാക്സണൊപ്പം ത്രില്ലർ, ഓഫ് ദി വാൾ, ബാഡ് എന്നിവ നിർമിച്ചു. മൈക്കിൾ ജാക്സണെ ലോകപ്രശസ്തനാക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു ജോൺസ്. ബില്ലി ജീൻ, ബീറ്റ് ഇറ്റ് എന്നിങ്ങനെയുള്ള ജാക്സന്റെ പ്രശസ്ത ​ഗാനങ്ങളൊരുക്കിയത് ക്വിൻസിയായിരുന്നു. 75 വർഷത്തോളം നീണ്ട കരിയറിൽ ക്വിൻസിക്ക് 28 ​ഗ്രാമി അവാർഡുകൾ ലഭിച്ചു.  79 തവണ ഗ്രാമി പുരസ്കാരത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ടു. 7 ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ക്വിൻസി ഏറ്റവും കൂടുതൽ തവണ ഓസ്കാറിനു നിർദ്ദേശിക്കപ്പെട്ട ആഫ്രിക്കൻ വംശജരിലൊരാളാണ്. 20ാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ജാസ് സം​ഗീതജ്ഞൻ എന്ന് ടൈം മാ​ഗസിൻ ക്വിൻസിയെ വിശേഷിപ്പിച്ചു. 50 ഓളം സിനിമകൾക്കും ടെലിവിഷൻ പരമ്പരകൾക്കും സം​ഗീതമൊരുക്കിയിട്ടുണ്ട്.ക്യൂ (Q) എന്ന പേരിൽ 2001ൽ ആത്മകഥ പുറത്തിറക്കി. പുസ്തകത്തിന്റെ ഓഡിയോ പതിപ്പിന് 2002ലെ ബെസ്റ്റ് സ്പോക്കൺ വേൾഡ് ആൽബത്തിനുള്ള ​ഗ്രാമി അവാർഡ് ലഭിച്ചു.  Read on deshabhimani.com

Related News