ഫ്രാൻസിന്റെ സ്പീക്കറായി പീവെ തുടരും



പാരിസ്‌ > ഫ്രഞ്ച്‌ പാർലമെന്റ്‌ സ്പീക്കറായി യെയ്‌ൽ ബ്രോൺ പീവേ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന്റെ റിനൈസൻസ്‌ പാർടി നേതാവാണ്‌. ഗബ്രിയേൽ അറ്റൽ അർക്കാരിലും സ്പീക്കറായിരുന്നു. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയായ ന്യൂ പോപ്പുലർ ഫ്രണ്ടിന്റെ ആന്ദ്രെ ചസെൻ പരാജയപ്പെട്ടു. രണ്ടു വട്ടം വോട്ടെടുത്തെങ്കിലും ആരും ജയിച്ചിരുന്നില്ല. മൂന്നാം വൊട്ടെടുപ്പിൽ യാഥാസ്ഥിതിക എംപിമാരുടെകൂടി വോട്ട്‌ ലഭിച്ചതോടെയാണ്‌ പീവേ ജയിച്ചത്‌. മുൻ പ്രധാനമന്ത്രി ഗബ്രിയേൽ അറ്റലിന്റെ രാജി പ്രസിഡന്റ്‌ അംഗീകരിച്ച്‌ രണ്ടുദിവസത്തിനുശേഷമാണ്‌ സ്പീക്കർ തെരഞ്ഞെടുപ്പ്‌ പ്രധാന അജണ്ടയായി പുതിയ പാർലമെന്റിന്റെ ആദ്യ യോഗം ചേർന്നത്‌. മാസാവസാനം ഒളിമ്പിക്സ്‌ ആരംഭിക്കുന്ന ഫ്രാൻസിൽ പുതിയ സർക്കാർ നിയമിതമാകുംവരെ അറ്റൽ കാവൽ പ്രധാനമന്ത്രിയായി തുടരും. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ന്യൂ പോപ്പുലർ ഫ്രണ്ട്‌ വിജയിച്ചെങ്കിലും കേവലഭൂരിപക്ഷം ഉറപ്പിക്കാനായില്ല. Read on deshabhimani.com

Related News