ഹായാവൊ 
മിയാസാകിക്ക്‌ 
മഗ്‌സസെ പുരസ്കാരം

image credit https://rmaward.asia


മനില ഈ വർഷത്തെ രമൺ മഗ്‌സസെ പുരസ്കാരം പ്രശസ്ത ജാപ്പനീസ്‌ അനിമേറ്ററും സംവിധായകനുമായ ഹായാവൊ മിയാസാകിയടക്കം നാലുപേർക്ക്‌. തായ്‌ലൻഡിൽ പൗരർക്ക്‌ സൗജന്യ ആരോഗ്യ പരിചരണം നൽകുന്ന റൂറൽ ഡോക്ടേഴ്‌സ്‌ മൂവ്‌മെന്റ്‌ എന്ന സംഘടനയ്ക്കും പുരസ്കാരമുണ്ട്‌. ടോക്യോ ആസ്ഥാനമായ സ്‌റ്റുഡിയോ ഗിബ്ലിയുടെ സഹസ്ഥാപകനും മൈ നെയ്‌ബർ ടൊട്ടോറോ, സ്പിരിറ്റഡ്‌ എവേ, ഹൗൾസ്‌ മൂവിങ്‌ കാസിൽ തുടങ്ങി നിരവധി അനിമേഷൻ സിനിമകളുടെ സംവിധായകനുമാണ്‌ ഹയാവോ മിയാസാകി. ഭൂട്ടാനിൽ സൗജന്യ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ലോഡൻ ഫൗണ്ടേഷൻ സ്ഥാപകൻ കർമ ഫുന്റ്‌ഷോ, വിയറ്റ്‌നാം യുദ്ധത്തിൽ ഡോക്ടറായി സേവനമനുഷ്ഠിച്ച എൻഗ്വെൻ തി എൻഗോക്‌ ഫുവോങ്‌, ഇൻഡോനേഷ്യയിലെ പരിസ്ഥിതി, വനാവകാശ പ്രവർത്തക ഫർവിസ ഫർഹാൻ എന്നിവരാണ്‌ പുരസ്കാരം നേടിയ മറ്റുള്ളവർ. നവംബറിൽ മനിലയിലാണ്‌ പുരസ്കാരദാനം. Read on deshabhimani.com

Related News